|    Dec 11 Tue, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ഡിഎ സ്ഥാപനങ്ങളെ നശിപ്പിക്കുന്നു; രാജ്യത്തെ രക്ഷിക്കാന്‍ ടിഎംസി: മമത

Published : 17th November 2018 | Posted By: kasim kzm

കൊല്‍ക്കത്ത: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സിബിഐ, ആര്‍ബിഐ പോലുള്ള സുപ്രധാന സ്ഥാപനങ്ങളെ നശിപ്പിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇത്തരം നാശങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിര്‍ണായക പങ്കു വഹിക്കുമെന്നും അവര്‍ പറഞ്ഞു. പ്രതിമകള്‍ നിര്‍മിക്കുന്ന ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സ്വയം പ്രതിമയായി മാറും.
ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുക വഴി വര്‍ഗീയവിഭജനം സൃഷ്ടിക്കുന്നതില്‍ മാത്രമാണ് ബിജെപിക്കു താല്‍പര്യം. ഇത്തരം നടപടികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വച്ചുപൊറുപ്പിക്കില്ല. രാജ്യത്തെ ബിജെപിയില്‍ നിന്നു രക്ഷിക്കുന്നതിനു വരുംനാളുകളില്‍ പാര്‍ട്ടി വലിയ പങ്കു വഹിക്കും. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ എല്ലാ പ്രതിപക്ഷനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. സംയുക്ത പ്രതിപക്ഷമായിരിക്കും ബിജെപിയെ നേരിടുക- മമത പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss