|    Jul 21 Sat, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ഡിഎ വിട്ടു വന്നാല്‍ ബിഡിജെഎസിനെ പരിഗണിക്കും

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിട്ടു വന്നാല്‍ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അവര്‍ എന്‍ഡിഎയുടെ ഭാഗമാണ്. എന്‍ഡിഎ വിട്ടുവന്നാല്‍ അക്കാര്യം ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു. ബന്ധു നിയമനക്കേസില്‍ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമാണ്. ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം ചര്‍ച്ചചെയ്യേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ നിലപാടില്‍ മാറ്റംവരുമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss