|    Apr 28 Fri, 2017 11:44 am
FLASH NEWS

എന്‍ഡിഎ പ്രതീക്ഷ വെറും മൂന്നിടങ്ങളില്‍ മാത്രം

Published : 19th May 2016 | Posted By: swapna en

nda

നേമത്ത് രാജഗോപാലിന്റെ ലീഡ് കുറയുന്നു. പാലക്കാട് ശോഭാ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ഒ രാജഗോപാല്‍ 8568 വോട്ടിന്റെ ലീഡോടെ മുന്നേറുന്നു. തിരുവനന്തപുരം, കഴക്കൂട്ടം വട്ടിയൂര്‍കാവ് എന്നിവടങ്ങളില്‍ ബിജെപി രണ്ടാമതായാണ് മുന്നേറുന്നത്.
വട്ടിയൂര്‍കാവ് കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്ത്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് , കുട്ടനാട്, തൊടുപുഴ എന്നിവടങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രന്‍ പാലക്കാടും  സുരേന്ദ്രന്‍  മഞ്ചേശ്വരത്തും നേമത്ത് രാജഗോപാലും മുന്നിട്ടു നില്‍ക്കുന്നു.

തിരൂവനന്തപുരം: ഏറെ പ്രതീക്ഷ പുലര്‍ത്തിയ എന്‍ഡിഎയുടെ പ്രതീക്ഷ വെറും മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. പാലക്കാട്, മഞ്ചേശ്വരം, നേമം എന്നിവടങ്ങളിലെ മാറിമറിഞ്ഞു വരുന്ന ഫലസൂചനകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ഈ ഘട്ടത്തില്‍ പ്രതീക്ഷയാവുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day