|    Jun 24 Sat, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം 10ന്

Published : 2nd April 2016 | Posted By: SMR

കോട്ടയം: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം 10ന് പത്തനംതിട്ടയില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ ആര്‍ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഘടകകക്ഷി നേതാക്കളും സംബന്ധിക്കും. കേരളത്തിലെ എന്‍ഡിഎയുടെ പ്രചാരണം ഉദ്ഘാടനം ചെയ്യാനെത്തുന്ന അമിത് ഷാ തലശ്ശേരിയില്‍ സിപിഎം അക്രമത്തിനിരയായവരെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റു തര്‍ക്കത്തിന്റെ പേരില്‍ ദില്ലിയില്‍ തങ്ങുന്ന മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരള ഹൗസിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുകയാണ്.
ഇത് സംബന്ധിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരായ ജനവിധിയായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക