|    Oct 19 Thu, 2017 1:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എന്‍ജിന്‍ തകരാര്‍; ഖത്തര്‍ എയര്‍വെയ്‌സ് വിമാനം അടിയന്തിരമായി ഇറക്കി

Published : 11th July 2016 | Posted By: sdq

ദോഹ: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ ബോയിങ് 787 വിമാനം അടിയന്തിരമായി ഇറക്കിയതായി എയര്‍വെയ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 254 യാത്രക്കാരുമായി ഓസ്‌ലോയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തിരമായി ഇറക്കിയത്.
ഓസ്‌ലോയില്‍ നിന്നും രാവിലെ പത്തിനാണ് വിമാനം പുറപ്പെട്ടതെന്ന് ഫ്‌ളൈറ്റ് റഡാറില്‍ വ്യക്തമാക്കുന്നു. മൂന്ന് മണിക്കൂറിനു ശേഷം ബുക്കാറസ്റ്റില്‍ ഇറക്കുകയായിരുന്നു. ജെഇ എന്‍ജിന്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ വിമാന ജീവനക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.
ബുക്കാറസ്റ്റ് ഒട്ടോപ്പനി എയര്‍പോര്‍ട്ടില്‍ നിന്നും പത്ത് മണിക്കൂറിനു ശേഷം മറ്റൊരു 787 വിമാനത്തിലാണ് യാത്രക്കാര്‍ പുലര്‍ച്ചെ 4.25നു ദോഹയിലെത്തിയത്.
ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും മികച്ച വിമാനങ്ങളിലൊന്നാണ് ഡ്രീംലൈനര്‍. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡ്രീംലൈനറിന്റെ ബാറ്ററികള്‍ക്കും എന്‍ജിനുകള്‍ക്കും തകരാറുകള്‍ ഉണ്ടാകുന്നതായി ഖത്തര്‍ എയര്‍വെയ്‌സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
787 വിമാനങ്ങള്‍ ഏറ്റവും നവീനമായ ജനറല്‍ ഇലക്ട്രിസിറ്റി(ജിഇ) എന്‍ജിനുകള്‍ ഘടിപ്പിച്ചുകൊണ്ട് റിപ്പയര്‍ ചെയ്യണമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും കഴിഞ്ഞ ഏപ്രിലില്‍ നിര്‍ദേശമുണ്ടായിരുന്നു.
വാന്‍കൂവറില്‍ നിന്നും ടോക്കിയോയിലേക്ക് പോകുകയായിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിനു ജനുവരി 29നുണ്ടായ എന്‍ജിന്‍ പ്രശ്‌നത്തെത്തുടര്‍ന്നാണ് യുഎസ് ഏവിയേഷന്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക