|    Jul 23 Sun, 2017 2:30 pm
FLASH NEWS

എന്‍ജിനീയറെ സ്ഥലംമാറ്റിയ നടപടി അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ തടഞ്ഞു

Published : 30th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ കമലാക്ഷന്‍ പലേരിയെ സ്ഥലം മാറ്റിയ തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഉത്തരവ് തിരുവനന്തപുരം അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ തടഞ്ഞു. കാഞ്ഞങ്ങാട്ട് നിന്നും കാറഡുക്ക ബ്ലോക്കിലെ ദേലംപാടി പഞ്ചായത്തിലേക്ക് മാറ്റിയ നടപടിക്കെതിരേ കമലാക്ഷന്‍ പലേരി ട്രൈബ്യൂണലിനെ സമീപിപ്പിക്കുകയായിരുന്നു. കമലാക്ഷനെ മാറ്റി കാലിക്കടവ് സ്വദേശിനിയായ മിത്രയെ കാഞ്ഞങ്ങാട് നഗരസഭയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി നിയമിച്ച്് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത് കഴിഞ്ഞയാഴ്ചയാണ്്്. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം. തിരുവനന്തപുരം ആര്യങ്കോട് പഞ്ചായത്തില്‍ എന്‍ജിനീയറായ മിത്രയെ കാഞ്ഞങ്ങാട്ട് നിയമിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെതിരേയാണ് ട്രൈബ്യൂണല്‍ വിധിവന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക