|    Feb 22 Thu, 2018 4:11 pm
FLASH NEWS

എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച സംഭവം സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

Published : 20th January 2017 | Posted By: fsq

 

മുക്കം: നോര്‍ത്ത് കാരശ്ശേരി ചോണാട് സ്വദേശിയും യുവ എന്‍ജിനീയറുമായ സുഹൈലിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്നും എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നിനാണ് സുഹൈലിനെ സഹകരാറുകാരന്‍ ഷമീലും സംഘവും തട്ടികൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് നടത്തിയ നിര്‍മാണ സംരംഭങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന് പണം തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. സുഹൈലിനെ തട്ടിക്കൊണ്ട് പോകുന്നതിനുള്ള ഗൂഢാലോചന നടന്നത് നോര്‍ത്ത് കാരശ്ശേരി കേന്ദ്രീകരിച്ചാണെന്ന് സംശയമുണ്ട്. മുന്‍പ് ഈ വിഷയം കൈകാര്യം ചെയ്ത ഭരണകക്ഷിയിലെ പ്രാദേശിക നേതാവിന് ഇതില്‍ പങ്കുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയും പോലിസിന് മുന്ന് ലക്ഷം രൂപയും കൊടുത്തിട്ടുണ്ട്. അതിനാല്‍ നിന്നെ കൊന്നാലും ആരും ചോദിക്കാന്‍ വരില്ലെന്ന് തന്നെ മര്‍ദിച്ചവര്‍ പറഞ്ഞതായുള്ള സുഹൈലിന്റെ മൊഴി ഗൗരവമായെടുക്കണം. പ്രതികള്‍ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ തുടക്കം മുതല്‍കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു. പരാതി പറഞ്ഞിട്ടും കേസെടുക്കാത്തത് ഇതിന്റെ തെളിവാണ്. എഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് പോലിസ് നടപടി ഉണ്ടായത്. ശക്തമായ നടപടിയുണ്ടാകാത്ത പക്ഷം ജനകീയ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പികെ ഉസ്മാനലി, കെ മമ്മദ്, ബഷീര്‍ എരഞ്ഞിമാവ്, സി കുഞ്ഞാലി, ബഷീര്‍ അമ്പലത്തിങ്ങല്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss