|    May 30 Tue, 2017 4:46 am
FLASH NEWS

എന്‍ജിനീയറുടെ അവയവങ്ങള്‍ ആറുപേരില്‍ തുടിക്കും

Published : 31st August 2016 | Posted By: SMR

കോയമ്പത്തൂര്‍: മസ്തിഷ്‌കമരണം സംഭവിച്ച സിവില്‍ എന്‍ജിനീയര്‍ ആറുപേര്‍ക്ക് ജീവിതം നല്‍കി. അപകടത്തില്‍ മസ്തിഷകമരണം സംഭവിച്ച എന്‍ജിനീയര്‍ യുവരാജി (21) ന്റെ അവയവങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളാണ് ദാനം ചെയ്തത്.
തിരുപ്പൂര്‍ ജില്ലയിലെ ധര്‍മപുരം സ്വദേശിയായ യുവരാജ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്രീരാമകൃഷ്ണ ആശുപത്രി അധികൃതര്‍ യുവരാജിന് മസ്തിഷ്‌കമരണം സംഭവിച്ചതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
തുടര്‍ന്നാണ് കുടുംബം അവയവങ്ങള്‍ ദാനം ചെയ്തത്. യുവരാജിന്റെ ഒരു വൃക്ക ശ്രീരാമകൃഷ്ണ ആശുപത്രിയിലെ രോഗിയിലും മറ്റൊരു വൃക്ക കെജി ആശുപത്രിയിലെ രോഗിയിലും പറിച്ചുനട്ടു. ബാക്കിയുള്ള അവയവങ്ങള്‍ മറ്റു പല ആശുപത്രികള്‍ക്കും കൈമാറി. യുവരാജിന്റെ മൃതദേഹം ജന്‍മദേശത്തെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day