|    Nov 14 Wed, 2018 12:05 am
FLASH NEWS
Home   >  Todays Paper  >  page 10  >  

എന്‍ജിനീയറിങ് പ്രവേശനം: മാര്‍ക്ക്‌ലിസ്റ്റ് സമര്‍പ്പിക്കണം

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ ഒഴിവുള്ള എന്‍ജിനീയറിങ് സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്രവേശനപ്പരീക്ഷാ കമ്മീഷണറെ ചുമതലപ്പെടുത്തി ഉത്തരവായി. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നിശ്ചിതസമയത്ത് സമര്‍പ്പിക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നവര്‍ പുതുതായി തയ്യാറാക്കുന്ന സപ്ലിമെന്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കണം.
എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയില്‍ ലഭിച്ച സ്‌കോര്‍, യോഗ്യതാ പരീക്ഷയില്‍ (പ്ലസ്ടു തത്തുല്യം) രണ്ടാം വര്‍ഷത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന സൈറ്റിലൂടെ സമര്‍പ്പിക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss