|    Aug 19 Sun, 2018 8:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ജിനീയറിങ് : ആദ്യ 10 റാങ്കുകളിലും ആണ്‍കുട്ടികള്‍ക്ക് ആധിപത്യം

Published : 21st June 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആന്റ് ഫാര്‍മസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ 10 റാങ്കുകളും കരസ്ഥമാക്കി ആണ്‍കുട്ടികള്‍ ആധിപത്യം നേടി. കോഴിക്കോട് പുതിയറ സ്വദേശി എന്‍ ഷാഫില്‍ മാഹീനാണ് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക്്. 600ല്‍ 587.13 മാര്‍ക്ക് നേടിയാണ് ഷാഫില്‍ ഒന്നാമതെത്തിയത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കോട്ടയം ജില്ലക്ക് ലഭിച്ചു.  580.81 മാര്‍ക്കു നേടിയ വേദാന്ത് പ്രകാശ് ഷേണായിക്കാണ് രണ്ടാം റാങ്ക്. 579.60 മാര്‍ക്ക് നേടിയ അഭിലാഷ്‌കര്‍ മൂന്നാം റാങ്കും നേടി. എസ്‌സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി സി ഇന്ദ്രജിത്(506) ഒന്നാം റാങ്കും വയനാട് സ്വദേശി അശ്വിന്‍ വിശ്വനാഥ്(500) രണ്ടാംറാങ്കും നേടി. എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം സ്വദേശി ജിബിന്‍ ജോര്‍ജിനും(392) രണ്ടാംറാങ്ക് കാസര്‍കോട് സ്വദേശി പി അശ്വിനും(387) കരസ്ഥമാക്കി. വയനാട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ അരുന്ധതി ചന്ദ്രശേഖര്‍(556) മാത്രമാണ് പെണ്‍കുട്ടികളില്‍ മുന്നിലെത്തിയിട്ടുള്ളത്. ഫാര്‍മസി പ്രവേശനത്തിലും ആണ്‍കുട്ടികളാണ് മുന്നില്‍. ആദ്യ 10 റാങ്കുകളില്‍ ഒരു പെണ്‍കുട്ടി മാത്രമാണുള്ളത്. മലപ്പുറം സ്വദേശി സി പി ആലിഫ് അന്‍ഷില്‍ ഫാര്‍മസിയില്‍ ഒന്നാം റാങ്ക് നേടി. 408.58 മാര്‍ക്ക് നേടിയാണ് ആലിഫ് ഒന്നാം സ്ഥാനത്തെത്തിയത്. കോട്ടയം സ്വദേശി സപദീപ് മാജി(402.47)രണ്ടാം റാങ്കും കോഴിക്കോട് സ്വദേശി നക്വാഷ് നാസര്‍(402.32) മൂന്നാം റാങ്കും കരസ്ഥമാക്കി. എട്ടാം സ്ഥാനത്തെത്തിയ മലപ്പുറം സ്വദേശി എം നീതുവാണ് (388) ഫാര്‍മസി പ്രവേശനത്തില്‍ മുന്നിലെത്തിയ പെണ്‍കുട്ടി. 31,670 വിദ്യാര്‍ഥികളാണ് ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയത്. ഇവരില്‍ 28022 പേര്‍ യോഗ്യത നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss