|    Sep 25 Tue, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എന്‍ജിനില്ലാ അതിവേഗ ട്രെയിന്‍ അടുത്ത മാസം മുതല്‍

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മെട്രോ ട്രെയിനുകള്‍ പോലെ എന്‍ജിനില്ലാതെ ഓടുന്ന ട്രെയിന്‍ അടുത്തമാസം മുതല്‍ പരീക്ഷണയോട്ടം നടത്തും. സെമി ഹൈസ്പീഡ് വേഗതയില്‍ ഓടുന്ന ‘ട്രെയിന്‍ 18’ പരീക്ഷണയോട്ടം വിജയിച്ചാല്‍ നിലവിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമോടിക്കാനാണ് പദ്ധതിയിടുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ ദി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്റേര്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ് ട്രയല്‍ റണ്‍ നടത്തി ട്രെയിനുകളുടെ ക്ഷമത ഉറപ്പുവരുത്തുക. ലോക്കോമോട്ടീവ് എന്‍ജിനുകള്‍ക്ക് പകരം ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് എന്‍ജിനുകളായി പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ നിര്‍മിത ട്രെയിനുകളായ ഇവ ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഇത്തരം ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാവും. ഓട്ടോമാറ്റിക് വാതിലുകള്‍, വൈ ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശുചിമുറികള്‍ തുടങ്ങിയവയും ട്രെയിന്‍ 18ലുണ്ട്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്) യിലാണ് ട്രെയിന്‍ 18 നിര്‍മിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തിലോടുന്ന ട്രെയിന്‍ ആണിത്. ട്രെയിന്‍18 വിജയിച്ചാല്‍ അലൂമിനിയം ബോഡിയില്‍ നിര്‍മിക്കുന്ന ‘ട്രെയിന്‍ 20’ ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കം തുടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss