|    Feb 23 Fri, 2018 12:37 am
FLASH NEWS

എന്‍ജിഒ യുനിയന്‍ പ്രവര്‍ത്തകര്‍ കണ്ണോട്ട്കുളം ശുചീകരിച്ചു

Published : 29th May 2017 | Posted By: fsq

 

പാലക്കാട്: സംസ്ഥാനം കടുത്ത വരള്‍ച്ചയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും, ജലസ്രോതസ്സുകള്‍ ശുചീകരിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി കേരളാ എന്‍.ജി.ഒ യുണിയന്‍ പ്രവര്‍ത്തകര്‍ എലപ്പുള്ളി, കണ്ണിയോട് കണ്ണോട്ട് കുളം ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം  കെ.വി.വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.  എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, ഏലപുള്ളി സഹകരണ ബാങ്ക് ഡയറക്ടര്‍ കെ.ആര്‍.സുരേഷ് കുമാര്‍, പഞ്ചായത്ത് അംഗം വി.വിനോദ്, യുണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ജി. ഒ യൂണിയന്റെ 250 ല്‍ പരം സന്നദ്ധ പ്രവര്‍ത്തകര്‍ കാലത്ത് 7 മണി മുതല്‍ ഉച്ചവരെ ജോലി ചെയ്താണ് കുളം ശുചീകരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss