|    Mar 24 Fri, 2017 9:34 pm
FLASH NEWS

എന്‍ഐടി ഹോസ്റ്റലിലെ മാലിന്യം റോഡരികില്‍ തുറന്നുവിട്ടു

Published : 13th October 2016 | Posted By: Abbasali tf

മുക്കം: എന്‍ഐടി ഹോസ്റ്റലിലെ മാലിന്യം ഓടയിലേക്ക് ഒഴുക്കിയതിനെതിരെ പ്രതിഷേധം. ഇന്നലെ രാവിലെയാണ് ലേഡീസ് ഹോസ്റ്റലിലെ മാലിന്യം റോഡരികിലെ ഓടയിലേക്ക് ഒഴുക്കിവിട്ടത്. നിരവധി വാഹനങ്ങള്‍ കടന്ന് പോവുന്ന പ്രധാന പാതയായ മുക്കം-കോഴിക്കോട് റോഡില്‍ മൂക്കുപൊത്തി പോലും നടക്കാനാവാത്ത അവസ്ഥയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി 100 കണക്കിന് വിദ്യാര്‍ഥികളും ഈ വഴിയാണ് യാത്ര ചെയ്യുന്നത്. കക്കൂസ് മാലിന്യം ഓടയിലൊഴുക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരെത്തി. മാലിന്യം ഇനി ഓടയിലേക്ക് ഒഴുക്കില്ലെന്നും ശാശ്വത പരിഹാരം കാണുമെന്നുമുള്ള അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ജബ്ബാര്‍ മലയമ്മ, ഷരീഫ് മലയമ്മ, രവീന്ദ്രനാഥ്, ബാബു കൊളോ ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക