|    Oct 15 Mon, 2018 3:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

Published : 24th September 2017 | Posted By: fsq

 

മുക്കം: എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മലയിന്‍കീഴ് മടത്തിങ്ങല്‍ക്കര ആരാമത്തില്‍  അരുണ്‍ കൃഷ്ണന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. എംടെക് നാനോ ടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍. എന്‍ഐടി ഹോസ്റ്റലിലെ നാലാം നിലയിലെ റൂമിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണമാരംഭിച്ചു. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന അരുണ്‍കൃഷ്ണ ജോലി രാജിവച്ചാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ എംടെക്കിന് ചേര്‍ന്നത്. ബി.ടെക്കിന് രണ്ടാം റാങ്ക് നേടിയിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാതാവ്: സുധാകുമാരി. ഏക സഹോദരന്‍: പരേതനായ അയ്യപ്പദാസ്. രണ്ടു മാസത്തിനിടെ കോളജില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ രണ്ട് മാസം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss