|    May 22 Mon, 2017 9:09 pm
FLASH NEWS

എന്‍ഐഎ സംഘം അസമില്‍

Published : 7th August 2016 | Posted By: SMR

കൊക്രജാര്‍ (അസം): വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ട അസമിലെ കൊക്രജാറില്‍ ദേശീയ അന്വേഷണ ഏജന്‍സി സന്ദര്‍ശിച്ചു. ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ തുടങ്ങി. സുരക്ഷാഭടന്‍മാരുടെ പ്രത്യാക്രമണത്തില്‍ മരിച്ചത് മന്‍ജയ് ഇസ്‌ലാരി ആണെന്നു തിരിച്ചറിഞ്ഞു. എന്‍ഡിഎഫ്ബിഎസ് 16ാം ബറ്റാലിയന്റെ ഏരിയാ കമാന്‍ഡറാണ് ഇയാളെന്നു ധനമന്ത്രി ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷ വിലയിരുത്തി. അസം-ബംഗാള്‍ അതിര്‍ത്തിയിലും ഭൂട്ടാന്‍ അതിര്‍ത്തിയിലും കനത്ത കാവല്‍ ഏര്‍പ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day