|    Jul 23 Mon, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ഐഎ മേധാവി വൈ സി മോദി നിയമിതനായി

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണസംഘാംഗം ആയിരുന്ന വൈ സി മോദിയെ എന്‍ഐഎ മേധാവിയായി നിയമിച്ചു.കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന്റെ നിയമനത്തിനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭയ്ക്കു കീഴിലുള്ള നിയമന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അടുത്തമാസം 30ന് കാലാവധി അവസാനിക്കുന്ന ശരത്കുമാറിനു പകരക്കാരനായാണ് അസം-മേഘാലയ കേഡറിലെ 1984 ബാച്ച്‌ഐപിഎസുകാരനായ മോദിയുടെ നിയമനം. 2021 മെയ് 31വരെയാണ് വൈ സി മോദിയുടെ കാലാവധി. 2013ലാണ് ശരത് കുമാറിനെ എന്‍ഐഎ മേധാവിയായി നിയമിച്ചത്. കാലാവധി അവസാനിച്ചിരുന്നുവെങ്കിലും രണ്ടുതവണ അദ്ദേഹത്തിനു സ്ഥാനം നീട്ടിനല്‍കുകയായിരുന്നു. മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രജ്‌നികാന്ത് മിശ്രയെ സശസ്ത്ര സീമാബല്‍ (എസ്എസ്ബി) ഡയറക്ടര്‍ ജനറലായും നിയമിച്ചു. 2019 ആഗസ്ത് 31 വരെയാണ് മിശ്രയുടെ കാലാവധി. സിബിഐ മുന്‍ മേധാവി ആര്‍ കെ രാഘവന്‍ നേതൃത്വം നല്‍കുന്ന എസ്‌ഐടി സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഗുജറാത്ത് വംശഹത്യാ കേസ് അന്വേഷിച്ചത്. വംശഹത്യയില്‍ മോദിക്കെതിരേ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എസ്‌ഐടി റിപോര്‍ട്ട് സമര്‍പ്പിച്ചത് വിവാദമായിരുന്നു. എസ്‌ഐടി നടപടി ചോദ്യം ചെയ്ത് വംശഹത്യക്കിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. എസ്‌ഐടിക്കു നേതൃത്വം നല്‍കിയ ആര്‍ കെ രാഘവനെ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സൈപ്രസ്സിലെ ഹൈക്കമ്മീഷണറായി നിയമിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss