|    Feb 25 Sat, 2017 6:09 am
FLASH NEWS

എന്‍ഐഎ പരിശോധനയ്ക്കിടെ നശിപ്പിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

Published : 19th November 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയി ല്‍ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ കോഴിക്കോട് കായക്കൊടി സ്വദേശിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ ജയില്‍ ക്വാട്ടേഴ്‌സിലും പരിസരത്തും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഐ) നടത്തിയ പരിശോധനയ്ക്കിടെ നശിപ്പിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.എന്‍ഐഎ സ്‌പെഷ്യല്‍ എസ്പി എ പി ഷൗക്കത്തലിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗ ണ്‍ സിഐ വേണുഗോപാലും സംഘവും നടത്തിയ പരിശോധനയിലാണ് ജയില്‍ ഉദ്യോഗസ്ഥയുടെ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറില്‍ പൊട്ടിച്ചിട്ട നിലയില്‍ ഫിലിപ്‌സ് കമ്പനിയുടെ മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഇവ പുറത്തെടുത്തു. മൊബൈല്‍ അവശിഷ്ടങ്ങളില്‍ നിന്നു രണ്ട് ഐഎംഇ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ എന്‍ഐഎക്ക് കൈമാറി. ഇക്കഴിഞ്ഞ ഒമ്പതിനാണ് കണ്ണൂര്‍ ജയില്‍ ക്വാട്ടേഴ്‌സിലും പരിസരത്തും എന്‍ഐഐ പരിശോധന നടത്തിയത്. വിവരമറിഞ്ഞ വനിതാ ജയിലിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് സിം കാര്‍ഡ് ജനലിലൂടെ പുറത്തേക്കെറിഞ്ഞു. ഇതു പിന്നീട് തിരച്ചലില്‍ കണ്ടെത്തി എന്‍ഐഎക്ക് കൈമാറിയിരുന്നു. ഇതിലെ കോള്‍വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ജയില്‍ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനോട് എന്‍ഐഎ ഡിവൈഎസ്പി മുമ്പാകെ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മൊബൈല്‍ നശിപ്പിച്ച് കിണറിലിട്ടതായി വെളിപ്പെടുത്തിയത്. ഐഎസ് ബന്ധമാരോപിച്ച് പെരിങ്ങത്തൂരിലെ കനകമലയില്‍നിന്ന് പോലിസ് പിടികൂടിയവരുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍നിന്നാണ് ജയില്‍ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചതത്രെ. തുടര്‍ന്ന് ഇയാളുടെ കുറ്റിയാടിയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഭാര്യ ജയില്‍ ഉദ്യോഗസ്ഥയാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇയാളെ തേടി കണ്ണൂരിലെത്തിയത്. പരിശോധനാ വേളയില്‍ ജയില്‍ ഉദ്യോഗസ്ഥ സ്ഥലത്തുണ്ടായിരുന്നില്ല. ജയില്‍ വകുപ്പിന്റെ പരിശീലനത്തിനായി വെല്ലൂരിലായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ ഒന്നരമാസമായി ഭാര്യയോടൊപ്പം ജയില്‍ ക്വാട്ടേഴ്‌സിലാണ് താമസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക