|    Dec 18 Mon, 2017 12:43 pm
Home   >  Todays Paper  >  page 12  >  

എന്‍ഐഎ ‘കസ്റ്റഡിയിലുള്ള’ ആളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും സജീവം

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തി ല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയെന്നാരോപിക്കപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത ഒരാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും സജീവം. സമീര്‍ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഐഎസ് അനുകൂല പോസ്റ്റുകളുമായി ഇപ്പോഴും രംഗത്തുള്ളത്. കനകമലയില്‍നിന്നു പിടിയിലായ മന്‍സീദ് എന്നയാളാണ് സമീര്‍ അലി എന്ന പേരില്‍ ഫേസ്ബുക്കിലൂടെ ഐഎസ് ആശയപ്രചാരണത്തിന് നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎ നല്‍കിയ വിവരം.
എന്നാല്‍, മന്‍സീദ് എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുമ്പോഴും മണിക്കൂറുകള്‍ ഇടവിട്ടാണ് ഈ അക്കൗണ്ടില്‍നിന്നു പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്നലെ രാവിലെ 11നു മുമ്പുള്ള നാലുമണിക്കൂറിനിടയില്‍ മൂന്ന് പോസ്റ്റുകളും ഉച്ചയ്ക്കുശേഷം രണ്ട് പോസ്റ്റുകളുമാണ് ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. മന്‍സീദ് അലി അറസ്റ്റിലായ ഈ മാസം രണ്ടിന് രാവിലെ മുതല്‍ ഇന്നലെ വൈകീട്ട് നാലുവരെ ഏഴു പോസ്റ്റുകളാണ് സമീര്‍ അലിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ സാഹചര്യത്തില്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതാരാണെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. വിഷയവുമായി ബന്ധപ്പെട്ടും സംഭവത്തിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടിയും ഫേസ്ബുക്കിലടക്കം ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. മന്‍സീദ് ആണ് സമീര്‍ അലിയെങ്കില്‍ അയാള്‍ക്ക് എന്‍      െഎഎ കസ്റ്റഡിയില്‍ നെറ്റ് ലഭിക്കുന്നുണ്ടോ, അല്ലെങ്കില്‍ ഇപ്പോഴും നിര്‍ബാധം പോസ്റ്റുകള്‍ ഇടുന്ന ഇയാള്‍ ആരാണ്, നിയമത്തെ വെല്ലുവിളിച്ച് ഇത്തരം കെണിയുമായി കാത്തിരിക്കുന്ന ഇയാള്‍ ആരുടെ ഏജന്റാണ് തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഏറ്റുമുട്ടല്‍ക്കൊലകള്‍ അടക്കം മുന്‍കാലത്ത് രാജ്യത്ത് സംഭവിച്ചിരിക്കുന്ന വിവിധ കേസുകളിലെ എന്‍ഐഎ വാദങ്ങള്‍ പിന്നീട് പൊളിഞ്ഞ സാഹചര്യത്തിലാണ് ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നത്. ആറുപേരെ അറസ്റ്റ് ചെയ്തിട്ടും പ്രശ്‌നം ഇത്രയേറെ ഭീകരമായിട്ടും ഈ ഐഡി ഡീ ആക്ടിവേറ്റ് ചെയ്യാത്തത് സംശയം ബലപ്പെടുത്തുന്നു.
സമീര്‍ അലി എന്ന പേരിലുള്ള ഈ അക്കൗണ്ട് വിദേശത്തുള്ള ആരോ ആണ് ഉപയോഗിക്കുന്നതെന്നാണ് എന്‍ഐഎ കേന്ദ്രങ്ങള്‍ പറയുന്നത്. തന്റെ അക്കൗണ്ട് എത്രകാലം ഉണ്ടാവുമെന്ന് അറിയില്ലെന്നും ജിഹാദ് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തന്നെ ടെലഗ്രാമില്‍ ബന്ധപ്പെടാമെന്നും പറഞ്ഞ് തന്റെ ടെലഗ്രാം ഐഡി കഴിഞ്ഞ മാസം പ്രത്യക്ഷപ്പെട്ട പോസ്റ്റിലൂടെ ഇയാള്‍ നല്‍കുന്നുണ്ട്.
മുസ്‌ലിം പേരുകളില്‍ വ്യാജ ഐഡികളുണ്ടാക്കി ഇസ്‌ലാമിനെതിരേ തെറ്റിദ്ധാരണ പരത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍ ഇടുകയും തീവ്രവാദ ആശയങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന രീതി കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്നുണ്ട്.
സൈന്യത്തിനെതിരേ എന്ന പേരില്‍ ഫോട്ടോഷോപ്പ് പോസ്റ്റ് പ്രചരിച്ച കേസില്‍ ഒരു മുസ്‌ലിം യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് നിരപരാധിയെന്നു കണ്ട് വിട്ടയച്ചത് ഈയിടെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss