|    Jan 21 Sat, 2017 9:02 pm
FLASH NEWS

എന്‍ഐഎ കസ്റ്റഡിയിലുള്ള സമീര്‍ അലി ജിഹാദിന് ആഹ്വാനം ചെയ്ത് വീണ്ടും ഫെയ്‌സ്ബുക്കില്‍

Published : 4th October 2016 | Posted By: Navas Ali kn

samer-ali

ഫെയ്‌സ്ബുക്കിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ച് പലരെയും വലയിലാക്കിയ സമീര്‍ അലി എന്ന പ്രൊഫൈലില്‍ നിന്നും വീണ്ടും ജിഹാദിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു ദിവസം മുമ്പ് കനകമലയില്‍ നിന്നും എന്‍ഐഎ അറസ്റ്റു ചെയ്ത ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് ആണ് ഈ പ്രൊഫൈലിലുള്ള സമീര്‍ അലി എന്ന് എന്‍ഐഎ തന്നെ പറയുന്നുണ്ട്.
എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദിനെയും കൂടെ അറസ്റ്റു ചെയ്യപ്പെട്ടവരും ഇപ്പോള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യംചെയ്യലിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സമീര്‍ അലി എന്ന അക്കൗണ്ടില്‍ നിന്ന് ചൊവ്വാഴ്ച്ചയും തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്‍.ഐ.എ കസ്റ്റഡിയിലുള്ള സമീര്‍ അലി ഫേസ്ബുക്ക് ഉപയോഗിച്ച് ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലേഖനവും ദൗലത്തുല്‍ ഇസ്ലാമില്‍ നിന്നുള്ള വാര്‍ത്തകള്‍ മലയാളത്തില്‍ ലഭിക്കാന്‍ ഖിലാഫ മലയാളവുമായി ബന്ധപ്പെടുക എന്ന പോസ്റ്റുകളുമാണ് പ്രസിദ്ധപ്പെടുത്തിയത്. മുഴുവന്‍ സമയവും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ സജീവമായിട്ടുണ്ട്.
ഒരാഴ്ച്ച മുന്‍പ് സമീര്‍ അലി ഫെയ്‌സ്ബുക്കില്‍ ചെയ്ത പോസ്റ്റില്‍ ഖിലാഫത്തിന് സഹായിക്കലും അതിന് ബൈഅത്ത് ചെയ്യലും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ് എന്നാണ് എഴുതിയത്. ഇതുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ @abuayisha2016 എന്ന ടെലഗ്രാമിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനു ശേഷമാണ് കനകമലയില്‍ നിന്നും അഞ്ച് യുവാക്കളെ എന്‍ഐഎ അറസ്റ്റു ചെയ്തത്. സമീര്‍ അലിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് നിന്ത്രിച്ചിരുന്നതായി എന്‍ഐഎ പറയുന്ന  ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് അവരുടെ കസ്റ്റഡിയില്‍ കഴിയവെ ഇപ്പോഴും അതേ ഫെയ്‌സ്ബുക്ക് അകൗണ്ടില്‍ നിന്നും ജിഹാദിന് ആഹ്വാനം ചെയ്യുന്നപോസ്റ്റുകള്‍ പ്രത്യക്ഷപ്പെടത് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വ്യാജ പ്രൊഫൈലിലൂടെ മുസ്്‌ലിം സമുദായത്തിലെ യുവാക്കളെ തെറ്റായ ആശയങ്ങളിലേക്കു ക്ഷണിച്ച് അവസാനം അവരെ എന്‍ഐഎയുടെ കെണിയില്‍ അകപ്പെടുത്താനുള്ള തന്ത്രമാണ് സമീര്‍ അലി എന്ന വ്യാജ ഫെയ്‌സ്ബുക്ക് അകൗണ്ടിനുള്ളതെന്ന ആരോപണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,480 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക