|    Dec 17 Sun, 2017 12:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എന്‍ഐഎ ഉദ്യോഗസ്ഥന്റെ വധം: പ്രതിയെ പിടികൂടുന്നവര്‍ക്ക് അരലക്ഷം

Published : 10th April 2016 | Posted By: SMR

ലഖ്‌നോ: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി മുനീറിനെ അറസ്റ്റ് ചെയ്യാന്‍ സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പോലിസ് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഡീഷണല്‍ ഡിജിപി ദല്‍ജീത് സിങ് ചൗധരി അറിയിച്ചതാണ് ഇക്കാര്യം.
കൊലപാതകവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാന്‍ ഡല്‍ഹി, ബിജ്‌നോര്‍, അലിഗഡ് എന്നിവിടങ്ങളില്‍ പോലിസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഈ മാസം മൂന്നിനാണ് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് തന്‍സില്‍ അഹ്മദ് മരിച്ചത്. വെടിവയ്പില്‍ അദ്ദേഹത്തിന്റെ ഭാര്യക്കു പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss