|    Oct 22 Sun, 2017 8:34 am
Home   >  News now   >  

എന്‍ഐഎ ഉദ്യോഗസ്ഥന്റെ വധം: പ്രതി പോലിസ് കസ്റ്റഡിയില്‍

Published : 3rd July 2016 | Posted By: sdq

ന്യൂഡല്‍ഹി: എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ വിട്ടു. എടിഎം കവര്‍ച്ച നടത്തിയതും ഒരു കൊല കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുമാണ് പ്രതിയെ ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഉത്തര ഡല്‍ഹിയിലെ രൂപ് നഗറില്‍ നിന്ന് 2014 നവംബറില്‍ പ്രതിയും സഹായിയും ചേര്‍ന്ന് ഒരു എടിഎം കവര്‍ച്ച നടത്തുകയും ഒന്നര കോടി മോഷ്ടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിനിടെ ഇവര്‍ സുരക്ഷാ ജീവനക്കാരനെ വെടിവയ്ക്കുകയും ചെയ്തു. പിന്നീട് ഈ തുക കൊണ്ട് ഇവര്‍ കാര്‍, ബൈക്ക്, സ്ഥലം എന്നിവ വാങ്ങിയെന്നും ആരോപിക്കപ്പെടുന്നു.


തന്റെ നാട്ടുകാരനും എന്‍ഐഎ ഉദ്യോഗസ്ഥനുമായ തന്‍സീല്‍ അഹ്മദിനെ വധിച്ച കേസില്‍ പോലിസ് അന്വേഷിക്കുകയായിരുന്ന പ്രതിയെ കഴിഞ്ഞ മാസം 27നാണ് നോയിഡക്കടുത്തുവച്ച് യുപി പോലിസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മുന്നിനാണ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന തന്‍സീലിനെയും ഭാര്യയെയും ബൈക്കില്‍ വന്ന അക്രമിസംഘം മക്കള്‍ക്ക് മുന്നിലിട്ട് വെടിവച്ചു കൊന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക