എന്‍ഐഎ ഉദ്യോഗസ്ഥന്റെ വധം: സ്വത്തുക്കള്‍ കണ്ടുകെട്ടി
Published : 1st May 2016 | Posted By: SMR
ബിജ്നോര്‍ (യുപി): എന്‍ഐഎ ഓഫിസറായിരുന്ന തന്സീല് അഹ്മദിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുനീറിന്റെ സ്വത്തുക്കള്‍ പോലിസ് കണ്ടുകെട്ടി. ജംഗമവസ്തുക്കളാണ് എട്ടംഗ പോലിസ് സംഘം ജപ്തി ചെയ്തതെന്ന് ബിജ്നോര്‍ എസ്പി സുഭാഷ്സിങ് ബാഗല് പറഞ്ഞു. ഒളിവില്‍പ്പോയ മുനീറിനെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തന്സീല് അഹ്മദിന്റെ ബന്ധുവടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ ആസൂത്രകന്‍ മുനീറാണെന്നാണ് പോലിസ് വാദം. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടുപേരാണ് തന്സീല് അഹ്മദിനെ വെടിവച്ചുകൊന്നത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയില്‍ വച്ചും മരിച്ചു. എന്നാല്‍, കാറിലുണ്ടായിരുന്ന ഇവരുടെ മക്കള്‍ക്ക് വെടിയേറ്റിരുന്നില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.