|    Jul 23 Sun, 2017 6:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എന്‍ഐഎ ഉദ്യോഗസ്ഥന്റെ വധം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 13th April 2016 | Posted By: SMR

NIA-OFFICER

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അഹ്മദിന്റെ ബന്ധു റയാന്‍, സുഹൃത്ത് സൈനുല്‍ എന്നിവരാണു പിടിയിലായത്.
മുഖ്യപ്രതി മുനീര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു. എന്‍ഐഎ സ്ഥാപിച്ച 2009 മുതല്‍ അതിലെ ഉദ്യോഗസ്ഥനാണു തന്‍സില്‍. നിലവില്‍ ഡെപ്യൂട്ടി എസ്പി ആയിരുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിന്റെ വിവാഹസല്‍ക്കാരം കഴിഞ്ഞ് ബിജ്‌നോര്‍ സഹസ്പൂര്‍ ഗ്രാമത്തിലെ വീട്ടിലേക്ക് അര്‍ധരാത്രി മടങ്ങുകയായിരുന്ന തന്‍സിലിനെയും കുടുംബത്തെയും ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഇരുപതിലേറെ തവണ വെടിയേറ്റ തന്‍സില്‍ തല്‍ക്ഷണം മരിച്ചു. ഭാര്യ ഫര്‍സാനയ്ക്ക് ഗുരുതര പരിക്കേറ്റു. പിറകില്‍ ഇരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. കുടുംബപ്രശ്‌നവും സ്വത്തുതര്‍ക്കവുമാണ് കൊലപാതകത്തിനു കാരണമെന്ന് ബറേലി മേഖലാ ഐജി വിജയ്കുമാര്‍ മീന പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക