|    Apr 26 Wed, 2017 1:53 am
FLASH NEWS

എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാവിന്റെ വീടാക്രമിച്ചു

Published : 8th November 2016 | Posted By: SMR

പാനൂര്‍: ഐഎസ് ബന്ധമാരോപിച്ച് പെരിങ്ങത്തൂരിലെ കനകമലയില്‍ നിന്നു ദേശീയ അന്വേഷണസംഘം (എന്‍ഐഎ) അറസ്റ്റ് ചെയ്ത മന്‍സീദി(30)ന്റെ വീടിനുനേരെ ആക്രമണം.
പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തിനടുത്ത മദീന മന്‍സില്‍ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണു സംഭവം.
ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്. മന്‍സീദിന്റെ രോഗിയായ പിതാവ് മഹ്മൂദും മാതാവ് ഹസീനയും മറ്റു കുടുംബാംഗങ്ങളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
സംഭവമറിഞ്ഞ് കണ്‍ട്രോള്‍ റൂം എസ്‌ഐ മനുകുമാര്‍, അഡീഷനല്‍ എസ്‌ഐ റിനി എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തെക്കുറിച്ച് ചൊക്ലി പ്രിന്‍സിപ്പല്‍ എസ്‌ഐ ഫായിസലി അന്വേഷണം തുടങ്ങി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day