|    Jul 28 Fri, 2017 10:24 am
FLASH NEWS
Home   >  Kerala   >  

എന്‍ഐഎ അറസ്റ്റു ചെയ്തവരെ നവംബര്‍ രണ്ടുവരെ റിമാന്റ് ചെയ്തു

Published : 3rd October 2016 | Posted By: Navas Ali kn

pc

ഐഎസ് ബന്ധം സംശയിച്ച്  എന്‍ഐഎ അറസ്റ്റു ചെയ്തവരെ കോടതി നവംബര്‍ രണ്ടുവരെ റിമാന്റ് ചെയ്തു. ഈ മാസം 12 വരെ ഇവരെ  എന്‍ഐഎ കസ്റ്റഡിയിലേക്ക് കോടതി വിട്ടുനല്‍കി. പിടിയിലായവരുടെ പക്കലുണ്ടായിരുന്ന മെമ്മറി കാര്‍ഡുകളും, സിം കാര്‍ഡുകളും, പെന്‍െ്രെഡവുകളും വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കോയമ്പത്തൂര്‍ സൗത്ത് ഉക്കടം അബു ബഷീര്‍ (29)കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് (30) തൃശൂര്‍ വെങ്ങാനല്ലൂര്‍ അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (29) തിരൂര്‍ പൊന്മുണ്ടം പി സ്വഫ്‌വാന്‍ (30) കുറ്റിയാടി നങ്ങീലംകണ്ടി ജാസിം (25) വളയന്നൂര്‍ നങ്ങീലിക്കണ്ടി റംഷാദ് (24) എന്നിവരെയാണ് ഞായറാഴ്ച്ച പാനൂര്‍ കനകമലയില്‍ നിന്ന് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക