|    Mar 26 Sun, 2017 3:28 am
FLASH NEWS

എന്‍എസ്സ്എസ്സിനെ കാവി പുതപ്പിക്കേണ്ട: സുകുമാരന്‍ നായര്‍

Published : 1st January 2016 | Posted By: swapna en

ചങ്ങാനാശ്ശേരി: എന്‍എസ്സ്എസ്സിനെ കാവി പുതപ്പിക്കാന്‍ കാവിയുമായി ആരും ഇങ്ങോട്ട് വരേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ . പെരുന്നയില്‍ മന്നം ശതാബ്ദിയോടനുബന്ധിച്ച നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ്സിനെ  കുറിച്ച് പഠിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കണമെന്നും എന്‍എസ്സ്എസ്സിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് വിരട്ടാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.  മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പ് വരുത്തുക, സാമൂഹിക നീതിക്കു വേണ്ടി പോരാടുക ഇവയാണ് സംഘടനയുടെ അടിസ്ഥാന മൂല്യം. പുറത്ത് നില്‍ക്കുന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ സംഘടനയെ കിട്ടില്ല. സംഘടനയ്ക്ക് രാഷ്്ട്രീയം ഇല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നായന്‍മാര്‍ക്ക് നായരായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടികള്‍ നല്‍കണം. പാര്‍ട്ടികള്‍ സൗമ്യമായി എന്‍എസ്സ്എസ്സിനെ സമീപിച്ചാല്‍ അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കും. കണ്ണുരുട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

(Visited 92 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക