|    May 29 Mon, 2017 2:08 am
FLASH NEWS

എന്‍എസ്ജി പ്രവേശനം:വിദേശകാര്യ സെക്രട്ടറി ബെയ്ജിങ് സന്ദര്‍ശിച്ചു

Published : 19th June 2016 | Posted By: mi.ptk

S-Jaishankar-Indian-embassy

ന്യൂഡല്‍ഹി: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് പിന്തുണതേടി വിദേശകാര്യ സെക്രട്ടറി ബെയ്ജിങ്  സന്ദര്‍ശിച്ചു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ചൈന സന്ദര്‍ശിച്ചത്.
ഈ മാസം 23,24 തിയ്യതികളിലായി സിയോളില്‍ നടക്കുന്ന എന്‍എസ്ജി യോഗത്തില്‍ ചൈന ഇന്ത്യയെ അനുകൂലിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ചൈന,സൗത്ത് ആഫ്രിക്ക,ന്യൂസിലാണ്ട്,തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും എന്‍എസ്ജിയിലെ പ്രമുഖ രാജ്യങ്ങളായ യുഎസ്,ബ്രിട്ടണ്‍,ഇറ്റലി,മെക്‌സിക്കോ,സ്വിറ്റ്‌സര്‍ലാന്റ്,റഷ്യ തുടങ്ങിയവക്ക് അനുകൂല നിലപാടാണ് ഉള്ളത്.
ജൂണ്‍ 16,17 തിയ്യതികളില്‍ ബെയ്ജിങ് സന്ദര്‍ശിച്ച ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day