|    Jan 18 Wed, 2017 9:49 am
FLASH NEWS

എന്‍എസ്ജി: എതിര്‍ത്തത് ചൈന മാത്രമെന്ന് സര്‍ക്കാര്‍

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യക്ക് ആണവ സാമഗ്രി വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗത്വം നല്‍കുന്നതിനെ ഗ്രൂപ്പിലെ ഒരു അംഗം ( ചൈന) മാത്രമേ എതിര്‍ത്തിരുന്നുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന എന്‍എസ്ജി പ്ലീനറിയില്‍ മറ്റ് അംഗരാജ്യങ്ങളൊന്നുംതന്നെ വ്യക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യസഭയില്‍ എം പി വീരേന്ദ്രകുമാറിന്റെയും ഡി. രാജയുടെയും ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങാണ് ഇക്കാര്യം അറിയിച്ചത്. എതിര്‍ത്ത അംഗംതന്നെ എന്‍എസ്ജി അംഗത്വത്തിനുള്ള നടപടിക്രമം സംബന്ധിച്ചാണ് പ്രശ്‌നമുന്നയിച്ചത്. എന്‍പിടിയില്‍ ഒപ്പുവയ്ക്കാത്ത ഒരു രാജ്യത്തിന് എന്‍എസ്ജിയില്‍ അംഗമാവാന്‍ കഴിയില്ല എന്ന വ്യവസ്ഥയാണ് ആ രാജ്യം (ചൈന) ഉന്നയിച്ചത്. മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രി ചൈനയുടെ പേരെടുത്ത് പറഞ്ഞില്ല. എന്‍എസ്ജി അംഗത്വത്തിന് വേണ്ടി 2004 മുതല്‍ ഇന്ത്യ ശ്രമിച്ചുവരുകയാണെന്നും ഇന്ത്യയുടെ അപേക്ഷ ഇപ്പോഴും എന്‍എസ്ജിയുടെ പരിഗണനയില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക