|    May 24 Wed, 2017 11:06 pm
FLASH NEWS

എന്‍എസ്ജി അംഗത്വ പിന്തുണ: പാകിസ്താന്‍ വീണ്ടും ശ്രമം തുടങ്ങി

Published : 24th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ആണവ വിതരണ സംഘം(എന്‍എസ്ജി) അംഗത്വത്തിനായി പാകിസ്താന്‍ പുതിയശ്രമങ്ങള്‍ ആരംഭിച്ചു.
അംഗത്വത്തിനായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണ നേടുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ പ്രതിനിധി ബലാറസിലേക്കും കസാഖിസ്താനിലേക്കും യാത്ര തിരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ മാസം 27 വരെയാണ് സന്ദര്‍ശനം.
48 അംഗ എന്‍എസ്ജിയില്‍ ഇരു രാജ്യങ്ങളുടെയും പിന്തുണ പാകിസ്താന് ഉറപ്പാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day