|    Jun 24 Sat, 2017 9:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍എസ്ജി അംഗത്വം: ഇന്ത്യ-ചൈന ചര്‍ച്ച നടത്തി

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി/ ബെയ്ജിങ്: ആണവ വിതരണസംഘം (എന്‍എസ്ജി) അംഗത്വം സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തി. ചൈനീസ് തലസ്ഥാനമായ ബെയ്ജിങില്‍ നടന്ന ഇരുരാജ്യങ്ങളിലെയും ആണവ വിദഗ്ധരുടെ രണ്ടാംഘട്ട ചര്‍ച്ചയിലാണ് ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം വിഷയമായത്. സപ്തംബര്‍ 13ന് ന്യൂഡല്‍ഹിയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്നലെ ബെയ്ജിങില്‍ നടന്നത്.
ഇന്ത്യയുടെ അന്താരാഷ്ട്ര സുരക്ഷാ വകുപ്പ് ജോയിന്റ് സെക്രട്ടറി അമന്‍ദീപ് സിങ്, ചൈനയുടെ ആയുധ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വാങ് ക്യുന്‍ എന്നിവര്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ പങ്കാളികളായി. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചു. ജൂണില്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന എന്‍എസ്ജി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വത്തെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍പിടി) ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് എന്‍എസ്ജി അംഗത്വത്തിനായി ഇളവ് അനുവദിക്കരുതെന്നായിരുന്നു ചൈനയുടെ നിലപാട്.  എന്‍പിടിയില്‍ ഒപ്പുവയ്ക്കുന്നത് എന്‍എസ്ജി അംഗത്വത്തിന് അനിവാര്യമാണെന്നു തന്നെയാണ് നിലപാടെന്നും, ചൈനയല്ല അന്താരാഷ്ട്ര സമൂഹമാണ് ഈ നിബന്ധന മുന്നോട്ടുവച്ചതെന്നും വാങ് ക്യുന്‍ പ്രതികരിച്ചു. എന്‍എസ്ജി അംഗത്വത്തില്‍ എന്‍പിടി വ്യവസ്ഥയില്‍ ഇളവു നല്‍കിയാല്‍ അത് അന്താരാഷ്ട്ര ആണവ നിര്‍വ്യാപനനീക്കത്തെ തകര്‍ക്കാന്‍ കാരണമാവുമെന്നും വാങ് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക