|    Feb 21 Tue, 2017 3:46 pm
FLASH NEWS

എന്‍എസ്ജി അംഗത്വം: ഇന്ത്യക്ക് ന്യൂസിലന്‍ഡ് പിന്തുണ

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ആണവവിതരണ സംഘടനയിലെ അംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പിന്തുണ നല്‍കും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്ന ന്യൂസിലന്‍ഡ് പ്രധാനമന്തി ജോണ്‍ കീ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയത്. ന്യൂഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സൈബര്‍ സുരക്ഷ, പുത്തന്‍ വ്യാപാരമേഖല എന്നിവയില്‍ സഹകരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ യുഎന്‍ രക്ഷാസമിതിയിലെ ന്യൂസിലന്‍ഡിന്റെ സ്ഥിരാംഗത്വത്തിന് ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ടതായും കീ കൂട്ടിച്ചേര്‍ത്തു. ഇരട്ട നികുതി ഒഴിവാക്കല്‍, ഭക്ഷ്യസുരക്ഷ, കായിക-യുവജനക്ഷേമ രംഗങ്ങളിലെ യോജിച്ച പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച കരാറുകളിലും ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ചകള്‍ക്കു ശേഷം ഒപ്പുവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക