|    Aug 14 Tue, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍എസ്ജിയെ ശക്തിപ്പെടുത്തണം: മന്ത്രി

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മെച്ചപ്പെട്ട സൗകര്യങ്ങളും ആയുധങ്ങളും നല്‍കി രാജ്യത്തിന്റെ ദേശീയ സുരക്ഷാസേനയെ (എന്‍എസ്ജി) ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് എന്‍എസ്ജിയുടെ കേട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനാംഗങ്ങളുടെ ധീരതയ്ക്ക് അംഗീകാരം നല്‍കുന്നതിനു പ്രത്യേക മെഡലുകള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടന്നപ്പോള്‍ തന്ത്രപ്രധാനമായ സംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാതിരുന്നത് എന്‍എസ്ജിയുടെ ജാഗ്രതമൂലമാണെന്നു മന്ത്രി അനുസ്മരിച്ചു. 38 കോടി ചെലവില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം ജര്‍മന്‍ ഭീകരവിരുദ്ധ സേനയുടെ ജിഎസ്ജി 9ന്റെ മാതൃകയിലാണു പണിതത്.
കരിമ്പൂച്ച സംഘത്തിനും ശുനകസേനയ്ക്കും ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിനുമുള്ള ആസ്ഥാനങ്ങളും സേനാംഗങ്ങള്‍ക്കുള്ള വസതികളും സമുച്ചയത്തിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss