|    May 24 Thu, 2018 7:38 pm
FLASH NEWS

എന്‍എസ്എസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published : 24th June 2017 | Posted By: fsq

 

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ എന്‍എസ്എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍എസ്എസ് യൂനിറ്റുകള്‍, പ്രോഗ്രാം ഓഫിസര്‍, വോളണ്ടിയര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2013-14 ലെ മികച്ച എന്‍എസ്എസ് യൂനിറ്റുകളായി കൊയിലാണ്ടി, പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രങ്ങളെ തെരഞ്ഞെടുത്തു. എം ഐ റാഹിലാബീവി (തിരുവനന്തപുരം പ്രാദേശിക കേന്ദ്രം) ഡോ. കെ ടി ശ്രീലത (പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം) എന്നിവര്‍ക്കാണ് പ്രോഗ്രാം ഓഫിസര്‍മാര്‍ക്കുള്ള പുരസ്‌കാരം. മികച്ച വോളണ്ടിയര്‍മാരായി ജിഷ്ണു പ്രിയ കൃഷ്ണ (കാലടി) ശ്രീപ്രിയ എസ് (കാലടി), ദീപക് ഒ (തിരുവനന്തപുരം) ഹാരിസ് കെ എച്ച് (കാലടി).2014-15 വര്‍ഷത്തെ മികച്ച യൂനിറ്റുകളായി തൃശൂര്‍ പ്രാദേശിക കേന്ദ്രം, കാലടി മുഖ്യകേന്ദ്രം യൂനിറ്റ് എന്നിവയെ തെരഞ്ഞെടുത്തു. ഡോ. മഞ്ജു ഗോപാല്‍ (കാലടി), ടി നാരായണന്‍ (കൊയിലാണ്ടി) എന്നിവരാണ് മികച്ച പ്രോഗ്രാം ഓഫിസര്‍മാര്‍. മികച്ച വോളണ്ടിയര്‍മാരായി അജിത് പി വി (കാലടി), അബ്ദുള്‍ സമീര്‍(തിരൂര്‍), അതുല്‍ പി എം (കൊയിലാണ്ടി) പ്രതുല്‍ പ്രദീപ് (കാലടി), ജോമോന്‍ ജെ (തിരുവനന്തപുരം) തെരഞ്ഞെടുത്തു.2015-16 വര്‍ഷത്തെ മികച്ച യൂനിറ്റുകളായി പന്മന, തിരൂര്‍ പ്രാദേശിക കേന്ദ്രങ്ങളെ തെരഞ്ഞെടുത്തു. ഡോ. രേഷ്മ ഭരദ്വജ് (തിരൂര്‍), ഭവാനി വി കെ (കാലടി) എന്നിവരാണ് മികച്ച പ്രോഗ്രാം ഓഫിസര്‍മാര്‍. ഷിജോ വില്‍സണ്‍ (പന്മന), അഭിജിത് ഷിബു(കാലടി), വിനയ ടി പി (തിരൂര്‍), അഖില്‍ എം ജി(തിരുവനന്തപുരം), വിശിഷ്ട വി എസ് (തിരുവനന്തപുരം) വോളണ്ടിയര്‍മാര്‍ക്കുള്ള പുരസ്‌കാരവും നേടി. പുരസ്‌കാര വിതരണം അടുത്ത മാസം വിദ്യാഭ്യാസമന്ത്രി നിര്‍വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss