|    Oct 23 Tue, 2018 8:30 am
FLASH NEWS

എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകയാവുന്നു

Published : 8th September 2017 | Posted By: fsq

 

പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രികളെ പുനരുജ്ജീവിപ്പിക്കാനുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്റെ പുനര്‍ജ്ജനി പദ്ധതി മാതൃകയായവുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികള്‍ എന്നിവടങ്ങളിലാണ് ജില്ലയില്‍ പുനര്‍ജ്ജന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ആശുപത്രിയില്‍ ഉപയോഗ്യ ശ്യൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി പി അപ്പാരറ്റസ്, കട്ടിലുകള്‍, മേളകള്‍, ഡ്രിപ്പ് സ്റ്റാന്റുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍, വൈദ്യുതി, ജല വിതരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങി, ഓരോ ആശുപത്രിയിലെയും ആവശ്യങ്ങള്‍ മനസിലാക്കി അതനുസരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതിയിലൂടെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് 75 ലക്ഷത്തില്‍ അധികം മൂല്യമുള്ള ഉപകരണങ്ങള്‍ പുനരുപയോഗത്തിന് യോഗ്യമാക്കാനാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. കടമനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, മുസ്്‌ലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, മലയാലപ്പുഴ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കോളജ് ഓഫ് എന്‍ജിനീയറിങ്, കല്ലൂപ്പാറ തിരുവല്ല താലൂക്ക് ആശുപത്രിയിലും പെരുനാട് കാര്‍മേല്‍ എന്‍ജിനീറങ് കോളജ് റാന്നി താലൂക്ക് ആശുപത്രിയിലും കോളജ് ഓഫ് എന്‍ജിനീറിങ്, ആറന്‍മുള അടൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ് ജസ്റ്റിന്‍ ജോസഫ്, പ്രോഗ്രാം ഓഫീസര്‍മാരായ വിജീഷ് വിജയന്‍, എം ഇ വിനീത്, അജേഷ് സോമന്‍, ശ്രീദീപ, അനൂപ്, ബിബു നേതൃത്വം നല്‍കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss