|    May 29 Mon, 2017 2:04 am
FLASH NEWS

എന്‍എസ്എസിനെ വിരട്ടി കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമിക്കേണ്ട: ജി സുകുമാരന്‍ നായര്‍

Published : 2nd January 2016 | Posted By: SMR

ചങ്ങനാശ്ശേരി: എന്‍എസ്എസിനെ വിരട്ടി കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. 139ാമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് പെരുന്നയില്‍ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പുവരുത്തുക, സാമുദായിക നീതിക്കു വേണ്ടി പ്രയത്‌നിക്കുക എന്നിവ എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളാണ്. ഇതില്‍ നിന്നു വ്യതിചലിച്ച് പുറത്തുനില്‍ക്കുന്നവര്‍ പറയുന്നപോലെ പ്രവര്‍ത്തിക്കാന്‍ പറ്റില്ല.
തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതെ എന്‍എസ്എസിനെക്കുറിച്ച് പഠിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാവുകയാണ് വേണ്ടത്. ബിജെപിയിലെ ചെറിയ ഒരു വിഭാഗമാണ് തങ്ങളെ അലോസരപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു പാര്‍ട്ടിയും കണ്ണുരുട്ടി ഭയപ്പെടുത്താനും നോക്കേണ്ട.
എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും പാര്‍ട്ടികള്‍ നല്‍കണം -അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day