|    May 29 Mon, 2017 12:02 am
FLASH NEWS

എന്‍എച്ച് നിര്‍മാണം; മെറ്റല്‍ കൂട്ടിയിടുന്നത് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു

Published : 19th October 2016 | Posted By: Abbasali tf

മണ്ണുത്തി: എന്‍എച്ച്47 നിര്‍മാണത്തിനുള്ള മെറ്റലുകള്‍ പ്രദേശവാസികള്‍ക്ക് ദുരിതമാവുന്ന തരത്തില്‍ കല്ലിടുക്കില്‍ കൂട്ടിയിടുന്നത് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു. കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്നതിന് പാറപൊട്ടിക്കുമ്പോള്‍ ലഭിക്കുന്ന മെറ്റലാണ് പാണഞ്ചേരി പഞ്ചായത്തിലെ കല്ലിടുക്കില്‍ കൊണ്ടിടുന്നത്. മെറ്റലുകള്‍ വീടുകളോട് ചേര്‍ന്ന് ഉദ്ദേശം 60 അടി ഉയരത്തിലാണ് ഇപ്പോള്‍ കൂട്ടിയിടുന്നത്. മെറ്റല്‍ കൂന കാരണം പ്രദേശവാസികളുടെ വീടുകളിലേക്കുള്ള വഴിയടയുന്ന അവസ്ഥയാണ്. വേനല്‍കാലത്ത് പോലും സമൃദ്ധമായി വെള്ളം ലഭിക്കുന്ന ഹൈവേയുടെ ഇരുവശത്തുമുള്ള ചാലുകള്‍ മൂടികൊണ്ടിരിക്കുകയാണ്. അവര്‍നഗര്‍ റസിഡന്‍സ് അസോസിയേഷ ന്‍ നീര്‍ചാലുകള്‍ മൂടുന്നതിന് എതിരെയും, മെറ്റല്‍ കൂട്ടി ഇട്ട് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാക്കുന്നതിനും എതിരേ കലക്ടര്‍ക്ക് പരാതി നല്‍കി. ഒരു നിയന്ത്രണവും ഇല്ലാതെയാണ് കുതിരാന്‍ മുതല്‍ മണ്ണുത്തി വരെയുള്ള റോഡ് നിര്‍മാണം നടത്തുന്നത്. കുളങ്ങളും, നിര്‍ചാലുകളും മൂടികൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ കെ പി എല്‍ദോസ്, പ്രിയാമണി, റെസിഡണ്‍സ് അസേസിയേഷന്‍ ഭാരവാഹികളായ ഇ ബി സാബു, ഷീന എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മെറ്റല്‍ കൊണ്ടുവന്ന ലോറികള്‍ തിരിച്ചയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day