|    Apr 24 Tue, 2018 10:15 pm
FLASH NEWS

എന്‍എച്ച്: ഇരകളുടെ പ്രതിഷേധ സംഗമം

Published : 18th March 2018 | Posted By: kasim kzm

പുത്തനത്താണി: തിങ്കളാഴ്ച കുറ്റിപ്പുറത്ത് ദേശീയ പാത, ടോള്‍ റോഡായി വികസിപ്പിക്കുന്നതിന് 45 മീറ്റര്‍ സ്ഥലമെടുപ്പ് സര്‍വെ തടയാന്‍ വെട്ടിച്ചിറയില്‍ ചേര്‍ന്ന എന്‍എച്ച് ഇരകളുടെ പ്രതിഷേധ കുടുംബ സംഗമം പ്രഖ്യാപിച്ചു. പാവപ്പെട്ടവന്റെ ഭൂമിയും കിടപ്പാടവും പിടിച്ചെടുത്ത് ബിഒടി മാഫിയക്ക് കാഴ്ചവെച്ച് ചുങ്കപ്പാതയുണ്ടാക്കി കനത്ത ടോള്‍ പിരിച്ച് ജനങ്ങളെ പിഴിയുന്നതിനെ വികസനമെന്നു വിളിക്കാനാവില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേശീയപാത സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ.ആസാദ് അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂര്‍ മണ്ഡലം പ്രസിഡണ്ട് എ കെ കുട്ടന്‍ അധ്യക്ഷ്യത വഹിച്ചു.എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം മുഖ്യ പ്രഭാഷണം നടത്തി. വി പി ഉസ്മാന്‍ ഹാജി, ടി പി തിലകന്‍, കെ പി അബ്ദുല്‍ കരീം, കെ എ രമു, ഇല്യാസ് വെട്ടിച്ചിറ, ഇഖ്ബാല്‍ കഞ്ഞിപ്പുര, മജീദ് ചുങ്കം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss