|    Sep 21 Thu, 2017 4:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ഇസി യോഗം ഇന്ന്; മണിക് സര്‍ക്കാര്‍ പങ്കെടുക്കില്ല

Published : 26th May 2016 | Posted By: SMR

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഷില്ലോങില്‍ നടക്കാനിരിക്കുന്ന വടക്കുകിഴക്കന്‍ കൗണ്‍സില്‍ (എന്‍ഇസി) യോഗത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പങ്കെടുക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും പങ്കെടുക്കുന്ന പരിപാടിയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ആക്റ്റ് ഈസ്റ്റ് പോളിസിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കും. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മണിക് സര്‍ക്കാരിനു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് എന്‍ഇസി യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നു പാര്‍ട്ടി വക്താവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക