|    Sep 25 Tue, 2018 3:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കും: ബിജെപി ഉപാധ്യക്ഷന്‍

Published : 14th August 2018 | Posted By: kasim kzm

ജയ്പൂര്‍: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് മൊത്തമായി ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കുമെന്നു ബിജെപി ഉപാധ്യക്ഷന്‍ പ്രകാശ് മാതൂര്‍. രാജ്യം മൊത്തം നുഴഞ്ഞുകയറ്റക്കാര്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരില്ലാത്ത ഒരൊറ്റ നഗരവുമില്ല. രാജ്യം ഒരു ധര്‍മശാലയാക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ മൂലമുള്ള എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാന്‍ തന്നെയാണു പാര്‍ട്ടി തീരുമാനം. ഇതിനായി രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇതിനുള്ള നടപടികള്‍ കൈക്കൊള്ളും- രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ മാതൂര്‍ പറഞ്ഞു.
എന്‍ആര്‍സി എന്നതു ബിജെപിയുടെ ആശയമല്ലെന്നും മാതൂര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതി ആദ്യമായി കൊണ്ടുവന്നത് ഇന്ദിരാഗാന്ധിയാണ്. പിന്നീട് രാജീവ് ഗാന്ധി ഇതു നടപ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ 10 വര്‍ഷം ഭരണത്തിലിരുന്നിട്ടും യുപിഎ സര്‍ക്കാരിന് ഇത് നടപ്പാക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും മാതൂര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 30നാണ് 40 ലക്ഷത്തോളം ജനങ്ങളെ പുറത്താക്കി അസം സര്‍ക്കാര്‍ പൗരത്വ പട്ടികയുടെ അവസാന കരട് പുറത്തിറക്കിയത്. എന്നാല്‍ അസമിലെ മുസ് ലിംകളെ ലക്ഷ്യമിട്ടും ബിജെപിയുടെ രാഷ്ട്രീയ ലാഭത്തിനുമാണു പട്ടിക തയ്യാറാക്കിയതെന്നുമുള്ള വിമര്‍ശനങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss