|    Nov 17 Sat, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ആര്‍സി: ചര്‍ച്ച നടത്തണമായിരുന്നു- ശരത് യാദവ്

Published : 6th August 2018 | Posted By: kasim kzm

ഭോപാല്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത് ഒരു ഏകീകൃത സംവിധാനത്തിലെത്തിച്ചേരണമായിരുന്നുവെന്ന് എല്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് യാദവ്. മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ശരത് സ്ത്രീകളേക്കാളും കുട്ടികളേക്കാളും സുരക്ഷ ഇവിടെ പശുവിനുണ്ടെന്നും വ്യക്തമാക്കി. എന്‍ആര്‍സി പട്ടികയില്‍ മുസ്‌ലിംകങ്ങളെ മുഴുവന്‍ പുറത്താക്കിയ ബിജെപി, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വിശ്വസിക്കാനാവില്ല. പാര്‍ലെമന്റില്‍ നല്ല രീതിയിലുള്ള ചര്‍ച്ചകളൊന്നുംതന്നെ നടക്കുന്നില്ല. രാജ്യത്ത് വിവിധ പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറുന്നുണ്ട്. അവയൊന്നുംതന്നെ വേണ്ടവിധം ചര്‍ച്ചചെയ്യുകയോ, പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇത്തരത്തിലാണെങ്കില്‍ രാജ്യം നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss