|    Aug 20 Mon, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ആര്‍സി: ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ മാധ്യമങ്ങളോടു സംസാരിച്ച രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രിംകോടതിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ആര്‍സി കോ-ഓര്‍ഡിനേറ്ററായ പ്രതീക് ഹജേല, ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷ് എന്നിവര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നത്. ഇരുവരും ചെയ്തതു കോടതിയലക്ഷ്യ ക്കുറ്റമാണെന്നും ജയില്‍ശിക്ഷയ്ക്ക് അര്‍ഹരാണെന്നും കോടതി പറഞ്ഞു. എന്‍ആര്‍സി അവസാന കരട് പട്ടികയില്‍ നിന്നു പുറത്തായവര്‍ക്കു പുതിയ രേഖകള്‍ ഹാജരാക്കാനുള്ള അവസരം നല്‍കുമെന്നും പുറത്തായ 40 ലക്ഷം പേരും നുഴഞ്ഞുകയറിയവരാണെന്നു കരുതാനാവില്ലെന്നുമാണ് ഇരുവരും മാധ്യമങ്ങളോടു പറഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss