|    Aug 21 Mon, 2017 3:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘എന്‍ആര്‍ഐ സീറ്റിലെ അധികതുക ഉപയോഗിച്ച്പാവപ്പെട്ടവരെ പഠിപ്പിക്കണം’

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്ക് അധികമായി വാങ്ങുന്ന അഞ്ചുലക്ഷം ഉപയോഗിച്ച് സാധുക്കാളായ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമായി 397 എന്‍ആര്‍ഐ സീറ്റുകളുമാണുള്ളത്. ഈ സീറ്റുകളിലേക്ക് 20 ലക്ഷമാണ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 5 ലക്ഷം പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള സഞ്ചിത നിധി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തവണ 5 ലക്ഷം രൂപയാണ് സ്വാശ്രയ ഫീസ് എന്നതിനാല്‍ 397 പേരില്‍ നിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ച് സാധുക്കളായ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയും. ഇതിനുള്ള സംവിധാനം ഒരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക