|    Jul 25 Tue, 2017 12:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ആര്‍ഐ സംവരണം; ഗുജറാത്ത് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കോടതി റദ്ദാക്കി

Published : 17th August 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തിലെ മെഡിക്കല്‍ കോളജുകളില്‍ വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) ക്കുള്ള സംവരണം എടുത്തുകളയുന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. യഥാര്‍ഥ പ്രവാസികള്‍ക്ക് സംവരണം നിഷേധിച്ച സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് വി എം പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍, പ്രവാസ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കുള്ള സംവരണം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കോടതി ശരിവച്ചു. എന്‍ആര്‍ഐ സംവരണം റദ്ദാക്കുന്നത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണ്. എന്‍ആര്‍ഐ സംവരണം 15 ശതമാനത്തില്‍ കവിയരുതെന്നാണ് പി എ ഇനാംധര്‍ കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ വര്‍ഷമാദ്യമാണ് സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സുപ്രിംകോടതിയില്‍ ഹരജി നല്‍കാന്‍ കോടതി ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളുടെ ആവശ്യവും ഡിവിഷന്‍ ബെഞ്ച് തള്ളി.
സ്വാശ്രയ ഡെന്റല്‍ കോളജ് കണ്‍സോര്‍ഷ്യവും നാല് പ്രവാസികളുമാണ് സര്‍ക്കാര്‍ ഉത്തരവിനെതിരേ കോടതിയിലെത്തിയത്. എന്‍ആര്‍ഐ സംവരണം റദ്ദാക്കുന്നതിന് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഗ്രാമങ്ങളില്‍ നിശ്ചിത കാലയളവില്‍ ജോലിചെയ്യാന്‍ വിമുഖത കാണിക്കുന്നതിനാല്‍ വിദേശ ഇന്ത്യക്കാരുടെ മെഡിക്കല്‍ പ്രവേശനത്തെ പ്രോല്‍സാഹിപ്പിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക