|    Jan 17 Tue, 2017 6:39 pm
FLASH NEWS

വിദ്യാഭ്യാസത്തിനും കൃഷിയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്

Published : 8th July 2016 | Posted By: mi.ptk

thomas-issac-budget

തിരുവനന്തപുരം:ഒഎന്‍വി കവിത ചൊല്ലി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി ഡോ. തോമസ് ഐസക്  പൂര്‍ത്തിയാക്കി.  ബജറ്റ് ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. 2016-17 വര്‍ഷത്തേക്കുള്ള  ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റില്‍ നിന്ന്

•രണ്ട് വര്‍ഷത്തേയ്ക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല,ആരോഗ്യം പോലുള്ള ചില മേഖലകള്‍ക്ക് മാത്രം ഇളവ്
•വയല്‍ നികത്തല്‍ നിയമഭേദഗതി റദ്ദാക്കി
•പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും 235  കോടി രൂപ
•കശുവണ്ടി മേഖലയ്ക്കായി 100 കോടി
•വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുത്തു
•മാരക രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ
•പെന്‍ഷന്‍ ബാങ്ക് വഴിയാക്കും
•ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും
•പട്ടികവര്‍ഗക്കാര്‍ക്ക് വീടുനിര്‍മാണത്തിന് 450 കോടി
•ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
•12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്

•ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി
•അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്
•പാതിവഴിയില്‍ മുടങ്ങിയ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായം
•വീടില്ലാത്തവരുടെ പട്ടിക തയ്യാറാക്കും, എല്ലാവീടുകളിലും വെള്ളവും വെളിച്ചവും കക്കൂസും
•മോട്ടോര്‍ വാഹന നികുതിയുടെ നിശ്ചിത ശതമാനം പുതിയ ധനകാര്യ സ്ഥാപനത്തിന്
•കാര്‍ഷിക മേഖലയ്ക്ക് 600 കോടി രൂപ വകയിരുത്തി
•ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി
•ദേശീയപാത,വിമാനത്താവളം,ഗെയില്‍ പൈപ്പ് ലൈന്‍ എന്നിവയ്ക്ക് ഭൂമിയേറ്റെടുക്കും
•പലിശരഹിത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കും
•റോഡുകള്‍ക്കും മറ്റും സ്ഥലമേറ്റെടുക്കാന്‍ 8000 കോടി
•തരിശിടുന്ന കൃഷിഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംഘകൃഷിയ്ക്ക് നല്‍കണം

•കലാഭവന്‍മണിയ്ക്ക് സ്മാരകം
•കെഎസ്ആര്‍ടിസിയ്ക്ക് രക്ഷാ പാക്കേജ്
•എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് നിലനിര്‍ത്തും
•കേരളത്തിലെ എല്ലാവീടുകളിലും സിഎഫ്എല്‍ ബള്‍ബുകള്‍ എല്‍ഇഡി ബള്‍ബുകള്‍ ആക്കിമാറ്റാന്‍ 250 കോടി

ബജറ്റ് പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക