|    Sep 26 Tue, 2017 11:50 pm
Home   >  National   >  

എന്റെ 15ലക്ഷം എപ്പോള്‍ കിട്ടും? പ്രധാനമന്ത്രിയോട് യുവാവിന്റെ ചോദ്യം

Published : 2nd September 2016 | Posted By: mi.ptk

narendra-modi-

ന്യൂഡല്‍ഹി: ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് എക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നുള്ള നരേന്ദ്ര മോദിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലെ വാഗ്ദാനം എപ്പോള്‍ പാലിക്കുമെന്ന് വിവരാവകാശ ചോദ്യം.രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലക്കാരനായ കനയ്യ ലാലാണ് വിവരാവകാശ നിയമപ്രകാരം മുഖ്യ വിവരാവകാശ കമ്മീഷണറോട്  ഈ ചോദ്യം ചോദിച്ചത്. കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഇതിന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും തിരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു എന്ന് പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്നും കനയ്യ ലാല്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ 90 ശതമാനം വര്‍ധനവുണ്ടാവുകയാണ് ചെയ്തത്.അഴിമതി തുടച്ചുനീക്കാന്‍ കൊണ്ടുവരുമെന്ന് പറഞ്ഞ പുതിയ നിയമം എന്ന് കൊണ്ട് വരുമെന്ന് അറിയിക്കണമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക