|    Oct 19 Thu, 2017 5:49 am
FLASH NEWS

എന്റെ വടക്കാഞ്ചേരി പദ്ധതി : 25.1 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായി – എംഎല്‍

Published : 13th August 2017 | Posted By: fsq

 

എവടക്കാഞ്ചേരി: എന്റെ വടക്കാഞ്ചേരി എന്ന പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ അംഗമായിട്ടുള്ള  അയ്യായിരം കുടുംബങ്ങള്‍ക്ക് 25.1 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു.  ഈ പോളിസിക്ക് ആവശ്യമായി വന്ന 52,24,096/ രൂപ പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ചെടുത്തതാണ്. പദ്ധതിയില്‍ അംഗമാകുന്ന കുടുംബങ്ങള്‍ക്ക് നിലവിലുള്ള അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കുന്നതിന് 50,000/ രൂപയുടെ സൗജന്യം ലഭ്യമാകും. മൂന്നു മാസം പ്രായമായ കുഞ്ഞു മുതല്‍ 65 വയസ്സു വരെയുള്ളവര്‍ക്കാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖാന്തിരം നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതിയിലൂടെ അംഗത്വം ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമായിട്ടുള്ള കുടുംബങ്ങളിലെ 65 വയസ്സിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒക്ടോബര്‍ 2 മുതല്‍ സൗജന്യ ചികിത്സ അമല ആശുപത്രിയില്‍ ലഭ്യമാണ്. ഇതിനു പുറമേ നാല് മാസത്തില്‍ താഴെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പോഷകാഹാരം ഉള്‍പ്പെടെ പ്രസവത്തിനാവശ്യമായ മുഴുവന്‍ ചിലവും അമല ആശുപത്രി വഴി സൗജന്യമായി ലഭ്യമാകുന്നതാണ്. സെപ്റ്റംബര്‍ 16 മുതല്‍ ആശുപത്രികളില്‍ പണരഹിത ചികിത്സയ്ക്കുള്ള സംവിധാനം ലഭ്യമാകും. അതുവരെ വടക്കാഞ്ചേരിയിലെ എം.എല്‍.എ ഓഫീസ് വഴി ചികിത്സയ്ക്ക് ചിലവായ തുക റീഇന്‍ബേഴ്‌സ്‌മെന്റായി ലഭിക്കും. പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ അംഗങ്ങളായി ചേര്‍ക്കുന്നതിനുള്ള അനുമതിയും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇതിനകം നല്‍കി കഴിഞ്ഞിട്ടുണ്ട്.രണ്ടാം ഘട്ടത്തില്‍ 5000 കുടുംബങ്ങളെയാണ് അംഗങ്ങളാക്കുന്നത്. ഇതിനുള്ള അപേക്ഷാ ഫാറം ഇന്നു മുതല്‍ വടക്കാഞ്ചേരി, കൈപ്പറമ്പ് എന്നിവിടങ്ങളിലുള്ള എം.എല്‍.എ ഓഫീസില്‍ ലഭ്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് പോളിസി തുക തവണകളായി അടയ്ക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ അംഗങ്ങളാകുന്ന കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ക്കുള്ള ചികിത്സാ സൗകര്യം ഒക്ടോബര്‍ 2 മുതലും മറ്റുള്ളവര്‍ക്കുള്ള ചികിത്സാ സൗകര്യം നവംബര്‍ 1 മുതലും ലഭ്യമാകുന്നതാണ്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വടക്കാഞ്ചേരിയില്‍ നിര്‍വ്വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക