|    Mar 23 Thu, 2017 6:09 pm
FLASH NEWS

എന്റെ നഗരം സുന്ദരനഗരം പദ്ധതി:തുണിസഞ്ചി നിര്‍മാണത്തിന് പരിശീലനം

Published : 30th September 2016 | Posted By: Abbasali tf

തിരുവനന്തപുരം: എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ബദലുകളുടെ പ്രചരണാര്‍ഥം തുണി സഞ്ചി നിര്‍മാണത്തിന് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്‌നിക്കല്‍ നടന്ന പരിശീലന പരിപാടി മേയര്‍ അഡ്വ.വികെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളജിലെ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും കൂട്ടായ്മ രൂപപ്പെടുത്തിയ ഭൂമിത്ര ബാഗുകളുടെ നിര്‍മാണത്തിനാണ് പരിശീലനം നല്‍കിയത്. സെന്റ് തെരേസാസ് കോളജ് ധനതത്വശാസ്ത്ര വിഭാഗം മേധാവി ഡോ.നിര്‍മല പത്മനാഭന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സെന്‍ട്രല്‍ കണ്‍സള്‍ട്ടന്റ് പുരുഷോത്തമന്‍ നായര്‍, നഗരസഭാ പ്രോജക്ട് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പഴയതുണികള്‍ ഉപയോഗിച്ച് അത്യാകര്‍ഷകമായ തുണിസഞ്ചികള്‍ നിര്‍മിക്കുന്നതിനുള്ള പരിശലനത്തില്‍ 30 പേര്‍ പങ്കെടുത്തു. തുണിസഞ്ചികള്‍ ഉപയോഗിക്കുന്നതിന് സംസ്‌ക്കാരത്തിന്റെ ഭാഗമാക്കുന്നതിനുതകുന്ന കാംപയിന്‍ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മേയര്‍ പറഞ്ഞു. പരിശീലനം സിദ്ധിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരെ ഉപയോഗിച്ച് നഗരസഭയുടെ മുട്ടടതയ്യല്‍ പരിശീലന കേന്ദ്രം വട്ടിയൂര്‍കാവ് സെന്‍ട്രല്‍ പോളി ടെക്‌നിക് എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറക്കുന്നതിനും പരമാവധി പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും നഗരവാസികള്‍ തയ്യാറാകണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.

(Visited 30 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക