|    Dec 15 Sat, 2018 2:37 am
FLASH NEWS

എന്റെ താനൂര്‍ പദ്ധതിയില്‍ നിന്ന് പതിനായിരം പുസ്തകങ്ങള്‍

Published : 28th August 2018 | Posted By: kasim kzm

മലപ്പുറം: പ്രളയദുരിത ബാധിതര്‍ക്ക് ‘എന്റ താനൂര്‍’ പദ്ധതിയില്‍ നിന്ന് നല്‍കിയത് പതിനായിരത്തിലധികം പുസ്തകങ്ങള്‍. പ്രളയ മേഖലയില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നോട്ടുപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കിയത് വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ വികസന പദ്ധതിയായ ‘എന്റെ താനൂര്‍’ മുഖേനയാണ്. താനൂര്‍, തിരൂര്‍ ഭാഗങ്ങളിലും വയനാട്ടിലുമാണ് ഇവ വിതരണം ചെയ്തത്.
വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍, അരി തുടങ്ങിയവയും ഇതോടൊപ്പം നല്‍കുന്നുണ്ട്. താനൂരില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ലക്ഷ്മീനാരായണന്‍ മാസ്റ്റര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss