|    Nov 21 Wed, 2018 1:00 am
FLASH NEWS

എന്റെകറി എന്റെ മുറ്റത്ത്: ജൈവ പച്ചക്കറി പദ്ധതിയുമായി വിദ്യാര്‍ഥികള്‍

Published : 31st August 2018 | Posted By: kasim kzm

എടത്തനാട്ടുകര: വിഷ ലിപ്ത പച്ചക്കറികളെ പടിക്കു പുറത്ത് നിര്‍ത്തുക, പച്ചക്കറി കൃഷിയി ല്‍ താല്‍പര്യം വളര്‍ത്തി കൃഷിയില്‍ സ്വാശ്രത്വബോധം സൃ ഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍പി സ്‌കൂളില്‍ ‘എന്റെ കറി എന്റെ മുറ്റത്ത് ‘ വിഷ രഹിത പച്ചക്കറിയുല്‍പ്പാദന പദ്ധതിക്കു തുടക്കമായി. വീടുകളിലാണ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നത്.
വെണ്ട, തക്കാളി, പാവല്‍, പയര്‍, വഴുതന, പടവലം, ചീര, മുളക്, കുമ്പളം, മത്തന്‍എന്നിങ്ങനെ വ്യത്യസ്ത വിത്തുകളടങ്ങുന്ന വിത്തു പാക്കറ്റുകള്‍ അലനല്ലൂര്‍ ക്യഷിഭവനില്‍ നിന്നുംശേഖരിച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്തു. ആഴ്ച്ചയിലൊരിക്കല്‍ പച്ചക്കറിച്ചെടിയുടെ വളര്‍ച്ചയും വിളവും രേഖപ്പെടുത്തി, വര്‍ഷാവസാനം മികച്ച കുട്ടിക്കര്‍ഷകനും കുട്ടിക്കര്‍ഷകയുമടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന രൂപത്തിലാണ് പദ്ധതി.
സ്‌കൂള്‍ മുഖ്യമന്ത്രി എം ഷദക്ക് വിത്തു പാക്കറ്റ് നല്‍കി പ്രധാനാധ്യാപിക എ സതീ ദേവി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി കെ ഹസീനാ മുംതാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി അബ്ദുസ്സലാം, എ സീനത്ത്,കെ രമാ ദേവി, പി ജിഷ, ഇ പ്രിയങ്ക, ഇ ഷബ്‌ന, സി നൗഫീറ, പി പ്രിയ, കെ ഷീബ, സ്‌കൂള്‍ ലീഡര്‍ പി ജൗഹര്‍, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി അമന്‍ സലാം, പി അജ്‌വദ്, പി അഷ്മില്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss