|    Nov 21 Tue, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘എന്ന് നിന്റെ മൊയ്തീന്‍’ചലച്ചിത്രമേളയില്‍നിന്ന് പിന്‍വലിച്ചു

Published : 13th October 2015 | Posted By: RKN

തിരുവനന്തപുരം: മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം വിഷയമാക്കി ചിത്രീകരിച്ച സിനിമ ‘എന്ന് നിന്റെ മൊയ്തീന്‍’ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍. സിനിമയെ മല്‍സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് പി ന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജയരാജിന്റെ ‘ഒറ്റാല്‍’, സതീഷ്ബാബുസേനന്റെ ‘ചായംപൂശിയ വീട്’ എന്നിവയുള്‍പ്പെടെ ഒമ്പത് ചിത്രങ്ങളാണ് മലയാളത്തില്‍നിന്ന് മല്‍സരവിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വിമല്‍ പറഞ്ഞു. മല്‍സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. മല്‍സരവിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായെടുത്ത തീരുമാനം അംഗീകരിക്കുന്നില്ലന്നും വിമല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക